webnovel

Ep:3 ഇതിഹാസങ്ങൾ

Ep:3 ഇതിഹാസങ്ങൾ

തെക്കൻ രാജ്യത്തുള്ള ചിലി എന്ന് പേരുള്ള ഒരു കൊച്ചു ഗ്രാമം. അവിടെ അടിമകളുടെ സമുദായമായ സാമന്തരുടെ സമുദായത്തിലാണ് ഇന്ദു ജനിച്ചത്. നാട്ടിലെ പ്രമാണിമാർ എല്ലാ സൗഭാഗ്യങ്ങളും കയ്യടക്കി വാണിരുന്ന കാലമായിരുന്നു അത്. സ്ത്രീകളെ അടുക്കളയിൽ മാത്രം തളച്ചിട്ടിരുന്ന കാലം.

✍️എന്റെ പ്രിയപ്പെട്ട ചിത്രക്ക്. നാളെ അമ്പലപ്പറമ്പിൽ ഞാനുണ്ടാകും. നാളെ കഴിഞ്ഞു കാണാൻ കഴിയുമെന്ന് തോന്നുന്നില്ല അതാണ്. വരുമ്പോൾ നിന്റെ എത്രയും പ്രിയപ്പെട്ട അനിയത്തിയെ കൂട്ടികൊണ്ട് വരല്ല് അപേക്ഷയാണ്.

എന്ന് നിന്റെ സ്വന്തം വിശ്വ ❤️✍️

"അയ്യേ ഈ പോങ്ങനെ ആണോ നീ പ്രേമിക്കണെ കഷ്ട്ടം തന്നെ"

വായിച്ചു കൊണ്ടിരുന്ന കത്ത് ഇന്ദു കണ്ടെന്നറിഞ്ഞതും ചിത്ര അത് ചുരുട്ടി മാറ്റി.

"വിശ്വ പോങ്ങനൊന്നുമല്ല.നിന്നെ കൊണ്ടുള്ള ശല്യം സഹിക്കാൻ കഴിയാത്തത് കൊണ്ടാ ആ പാവം ഇങ്ങനെ എഴുതിയത്. തിരിഞ്ഞും മറിഞ്ഞും ആകെകൂടി കുറച്ചു സമയമാ സംസാരിക്കാൻ കിട്ടണേ. ആരെങ്കിലും വരുന്നുണ്ടോന്നു നോക്കാൻ നിന്നെ കാവലു നിർത്തണേനു തന്നെ നിനക്ക് ചെലവ് വേണം.അതും പോരാഞ്ഞു  അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കുതിരയെ ഓടിച്ചോട്ടെന്ന് ചോദിച്ചു മേടിച്ചു അതിനു പരിക്ക് ഏല്പിച്ചു കൊണ്ടോന്നു കൊടുത്തു".

"ആ കുതിരക്ക് ഓടാൻ അറിയില്ലന്നെ....അതോണ്ടല്ലേ" 😁

"അല്ലാതെ നിനക്ക് ഓടിക്കാൻ അറിയാത്തോണ്ടല്ല "🤨

"കണ്ടില്ലേ കണ്ടില്ലേ എന്റെ ചേച്ചി ഇപ്പഴേ കണക്കുകൂട്ടി വില പറയാൻ തുടങ്ങി.🥺 മനസിലാവിണ്ട്..... എനിക്കെല്ലാം മനസിലാവിണ്ട്....."

കണ്ണിൽ ഒരു തുള്ളിപോലും വരാത്ത കണ്ണുനീര് തുടച്ചു കൊണ്ട് അവൾ കട്ടിലിലേക്ക് മറിഞ്ഞു.

"അതുകൊണ്ടല്ല.., ഇന്ദു മോളെ.....

നമ്മൾ ഒറ്റക്കാണ് ആരും ഇല്ല,മാത്രല്ല

സാമന്ത കുലത്തിൽപ്പെട്ടവരാണ് നാം.

വിശ്വാനന്ത്,ഹയാൽ കുടുംബത്തിലെ സമ്പന്നനാണ്. എങ്ങനെയൊ എപ്പോഴോ ഞങ്ങൾ പ്രണയത്തിലായി. ഞാൻ സാമന്തകുലത്തിൽപ്പെട്ടവളാണെന്നറിഞ്ഞിട്ടും ഞങ്ങളുടെ സ്നേഹമാണ് ഇന്നും ഈ ബന്ധം പിടിച്ചു നിർത്തുന്നത്. ഞങ്ങളുടെ ബന്ധം പിടിക്കപ്പെട്ടാൽ എന്നെ അവർ തീർക്കും.ഒരുമിച്ചു ജീവിക്കാൻകഴിയുമോന്നറിയില്ല.

എന്തായാലും അവസാനം വരെ ഞങ്ങൾ പോരാടും.

ഇവിടത്തെ മേധാവികൾക്ക് മുന്നിൽപ്പെടാതെ ഇത്രകാലം നടന്നത് തന്നെ ഭാഗ്യം. അല്ലാത്ത പക്ഷം ഭംഗിയുള്ള പെൺകുട്ടികളെ അവർ പിടിച്ചു കൊട്ടാരത്തിൽ കൊണ്ടു പോയി അടിമവേല ചെയ്യിപ്പിക്കും".

"എന്നെ ഓർത്തു പേടിക്കണ്ട ചേച്ചി.

അതല്ലേ ഞാൻ ദൂരസ്ഥലങ്ങളിൽ പോകുമ്പോൾ പെണ്ണാണെന്ന് അറിയിക്കാതെ ആൺവേഷം കെട്ടുന്നത് "😎.

"നിന്റെ കാര്യമല്ല ഞാൻ എന്റെ കാര്യം പറഞ്ഞതാ. എന്നെ പിടിച്ചോണ്ട് പോയാലോ "... 😁

"ഹമ്പടീ ചേച്ചീ...."🥰

രണ്ടുപേരും തല്ലിക്കളിക്കാൻ തുടങ്ങി...

@@@@@@@@@@@@@@@@@@@@

ഈ സമയം പുറത്തു...

ഒരുപാട് ഭാടന്മാർ വീടുകൾ തോറും കേറിയിറങ്ങി പെൺകുട്ടികളെ വലിച്ചിറക്കി നിർബന്ധപൂർവ്വം ചരക്കുവണ്ടികളിൽ കേറ്റുകയാണ്.

"ഡും ഡും ഡും.....ചിലിനാട് ചക്രവർത്തി ചേകവർ തിരുമനസ് വിളംബരം ചെയ്യുന്നു പതിനഞ്ചു വയസു പൂർത്തിയാക്കിയ പെൺകുട്ടികൾ ചക്രവർത്തി മഠത്തിലേക്കു അടിമവേലക്കായി സന്തോഷപൂർവം തയ്യാറാവേണ്ടതും. ഇപ്പോൾ തന്നെ ചരക്കുവണ്ടികളിലേക്ക് കയറേണ്ടതുമാണ്. ...  ...   ...ഡും ഡും ഡും...."

ആ ഗ്രാമത്തിലെ ആളുകൾ മുഴുവൻ ഭയത്താൽ നിറഞ്ഞു. തങ്ങളുടെ പെണ്മക്കളെ ഓർത്തു എല്ലാവരും കരഞ്ഞു നിലവിളിച്ചു.കടുംപിടുത്തം കാണിച്ചവർക്കെതിരെ ഭടന്മാർ തങ്ങളുടെ വാൾ വീശിയെറിഞ്ഞു....

ഏവരും അലമുറയിട്ടു.

കാരണം ആദ്യമായാണ് ഇത്തരത്തിൽ നെറുകേടായി പെൺകുട്ടികളെ പിടിച്ചു കൊണ്ട് പോകുന്നത്. അല്ലാത്ത പക്ഷം

സുന്ദരിയായ പെൺകുട്ടികളെ അവിടത്തെ നാട്ടു പ്രമാണിമാരായിരുന്നു തിരഞ്ഞുപിടിച്ചു കൊണ്ടുപോയിക്കൊണ്ടിരുന്നത്.

'ഇവർ ചക്രവർത്തി മഠത്തിലേക്കു മാത്രല്ല വേറെ എങ്ങോട്ടേക്കോ കൂടിയാണ്‌ പെൺകുട്ടികളെ പിടിച്ചുകൊണ്ടു പോകുന്നത് എന്ന് തോന്നുന്നു'

രഖു തന്റെ മനസിൽ വിചാരിച്ചു കൊണ്ട് കുതിരയെ ഇന്ദുവിന്റെ വീട് ലക്ഷ്യമാക്കി പായിച്ചു

@@@@@@@@@@@@@@@@@@@@@

'ഇതെന്താ മുഴുവൻ ഒച്ചപ്പാടാണല്ലോ ഒന്ന് പോയി നോക്കിയേക്കാം'!

ഇന്ദു തന്റെ ആൺവേഷം എടുത്തണിഞ്ഞു പുറത്തേക്കിറങ്ങി. പട്ടണത്തിലേക്കായി നടന്നു....

എല്ലാവരും ഓടുന്നു, കുതിരയുള്ള ആളുകൾ കുതിരപ്പുറത്തു കയറി എങ്ങോട്ടേക്കെയോ പോകുന്നു. സാധാരണത്തെക്കാളും എന്തൊക്കെയോ മാറ്റങ്ങൾ.

'ഇതെന്തൊക്കെയാ സംഭവിക്കണേ...?..'🙄

"ഇന്ദു....

എടി...."

അവൾ തിരിഞ്ഞു നോക്കി

"രഖു"😳

"നിങ്ങൾ അപകടത്തിലാണ്..."

കുതിരയുമായി പാഞ്ഞു വന്ന രഖു  ഇന്ദുവിനെ കൈയിൽ പിടിച്ചു കേറ്റി മുന്നിലിരുത്തി....

"രഖു നീ.... എന്താ പറ്റിയെ...എന്ത് അപകടം?"

"പറയാൻ നേരം ഇല്ലാ വേഗം ഇവിടെനിന്നു പോകാം.... "

അതും പറഞ്ഞു അവൻ കുതിരയെ മുന്നോട്ടെടുത്തു

"എടാ നീ പറയണ്ടോ..... എന്താന്ന്.....?എല്ലാരും എങ്ങോട്ടാ ഈ പോണെന്ന്‌?"

"അവന്മാര് പിടിച്ചോണ്ട് പോവൂടീ നിന്നെയൊക്കെ...."

"ആര്....? എങ്ങോട്ട്....? "🙄

"എടി കഴുതേ ഇവടെ ഇത്രേം ബഹളം ഉണ്ടായിട്ടു എന്താണെന്നു പോലും നിനക്കറിയില്ലേ....  നമ്മടെ ചേകവർ തിരുമനസില്ലേ അങ്ങേര് വിളംബരം പുറപ്പെടുവിച്ചേക്കുവ. പതിനഞ്ചിന് മേലെയുള്ള പെൺകുട്ടികളെ പിടിച്ചു കൊണ്ടുവരാൻ."

"എന്തിന്?"

"അങ്ങേർക്കു വിശക്കുമ്പോൾ പുഴുങ്ങി തിന്നാൻ..."

"വിശക്കുമ്പോഴോ....?"

"എടീ കഴുതേ നിന്നെയൊക്കെ എന്തായാലും പൂവിട്ടു പൂജിക്കാൻ അല്ല കൊണ്ടുപോവുന്നെ. കാര്യം വ്യക്തമായി എനിക്കും അറിയില്ല."

"എടാ രഖു അപ്പൊ എന്റെ ചേച്ചി..... അവ...."

"വിശ്വ അങ്ങോട്ടേക്ക് പോയിട്ടുണ്ട്.പേടിക്കണ്ട!"

എന്നാലും ഇന്ദുവിന് മനസുറച്ചില്ല...

"അവൻ ഹയാൽ കുടുംബത്തിലെയല്ലേ എന്റെ ചേച്ചിയെ എങ്ങാനും കാട്ടി കൊടുക്കുവോ..."

"നിർത്ത് നിർത്ത്..... എടാ കുതിരയെ നിർത്താൻ!"

"എന്തിനാ?"

"ചേച്ചിയെയും കൂട്ടികൊണ്ട് വരാം. എനിക്കെന്തോ അവനെ വിശ്വാസം ഇല്ല"

"നിനക്കെന്താ വട്ടുണ്ടോ..?..അവരിപ്പോ ആ ദേശം വിട്ടുകാണും. ഞങ്ങൾ ഒരുമിച്ചാ വന്നത്. പട്ടണത്തിൽ എത്തിയപ്പോ നിന്നെ കണ്ടു. അതാ ഞാൻ നിന്നെ കേറ്റിയത്. അവൻ നിന്റെ വീട്ടിലേക്കു പോയിട്ടുണ്ട്. ചിത്രയെ രക്ഷിക്കാൻ.ഇപ്പൊ എത്തിക്കാണും."

"എനിക്കതൊന്നും അറിയണ്ട.എനിക്കെന്റെ ചേച്ചിയെ  കാണണം. അല്ലേൽ ഞാനിവിടെ ഇപ്പൊ ഇറങ്ങും..."

"നിക്ക്..."🤚

അവൻ കുതിരയെ തിരിച്ചു അവർ വേഗത്തിൽ വീട്ടിലേക്കു പാഞ്ഞു.

@@@@@@@@@@@@@@@@@@@@

ഈ സമയം.....

"ചിത്രാ... ചിത്രാ..."

അവൾ പുറത്തേക്കിറങ്ങി

"വിശ്വാ... നീ എന്താ ഇവിടെ....."

"എന്റെ കൂടെ വാ വേഗം"....

"അവൻ അവളേം വിളിച്ചു കൊണ്ട് ഓടി നിർത്തിയിട്ടിരുന്ന കുതിരയുടെ പുറത്തു കയറി"

"ഇതൊക്കെ എന്താ വിശ്വ...?"

"അതൊക്കെ...

പെട്ടെന്ന് അവരുടെ മുന്നിലേക്ക്‌ ഒരു കൂട്ടം പടയാളികൾ അണിനിരന്നു.ചിത്ര വിശ്വയുടെ കച്ചയിൽ പേടിച്ചു പിടിയമർത്തി.കൂട്ടത്തിൽ നിന്നും നേതാവെന്ന് തോന്നിക്കുന്ന ഒരാൾ മുന്നോട്ടു വന്നു. അയാളുടെ മുഖത്ത് പുച്ഛം നിറഞ്ഞിരുന്നു.

"നീ ഹയാൽ കുടുംബത്തിലെ ആളല്ലേ... ആ ആളുതന്നെ ഇത്തരത്തിൽ ഞങ്ങളുടെ വഴി മുടക്കിയായാലോ....

നിനക്ക് മരിക്കണം എന്നുണ്ടോ....? അതോ ഇതിനായി തുനിഞ്ഞിറങ്ങിയതാണോ...?

ഇവരെ സഹായിച്ചാൽ ഉള്ള ദണ്ഡന അറിയാലോ.....

മ്മ്... അവളെ ഇങ്ങ് തന്നേക്ക്...."

ദേഷ്യംകൊണ്ട് വിറച്ച വിശ്വ

തന്റെ ഉറയിൽ നിന്നും വാള് ഊരി

"വിശ്വ വേണ്ടാ..."

ചിത്രക്ക് എന്തു ചെയ്യണമെന്ന്  അറിയില്ല.

താൻ എന്തങ്കിലും ചെയ്തില്ലെങ്കിൾ  ശെരിയാകില്ല എന്ന് മനസിലാക്കിയ

അവൾ സ്വയമേ ഇറങ്ങാൻ ആഞ്ഞതും വിശ്വ അവളെ തടഞ്ഞു.വിശ്വ വാളുമായി അവരുടെ മുന്നിലേക്കിറങ്ങി.

"ആർക്കാ ഇവളെ കൊണ്ടു പോവണ്ടേ...?

ആർക്കാന്ന്....?"

"എനിക്ക്"

പരിചിതമായ ആ ശബ്ദത്തിനുടമയെ അവൻ തിരഞ്ഞു.

"അച്ഛൻ"

അവന്റെ ചുണ്ടുകൾ  പിടിച്ചിരുന്ന വാൾ തനിയെ താഴ്ന്നു.

"കുടുംബത്തിന് മാനക്കേട് ഉണ്ടാക്കിയതും  പോരാ. ഒരു സാമന്ത സ്ത്രീക്ക് വേണ്ടി നീ പടക്കൊരുങ്ങുന്നോ".

"അച്ഛാ...അങ്ങനെയല്ല..."

എന്ന് പറഞ്ഞു അച്ഛന്റെ അടുത്തേക്ക് നീങ്ങിയതും അദ്ദേഹം തന്റെ കൈയിലിരുന്ന മായപ്പൊടി പ്രയോഗിച്ചു. അതിന്റെ ശക്തിയിൽ വിശ്വക്ക് തന്റെ ബോധം മറഞ്ഞു.

"വിശ്വാ........."

ചിത്ര ഓടി  അടുത്തതും... പടയാളികൾ അവളെ പിടികൂടി....അവളുടെ കണ്ണുകൾ നിറഞ്ഞു.....

"വിശ്വ........"

"ചിത്രാ........"

തന്റെ കണ്ണുകൾ അടഞ്ഞു പോകുന്നു.അവൻ ആവുന്നതും തുറക്കാൻ നോക്കി. സാധിക്കുന്നില്ല... കൈകളും കാലുകളും  തളരുന്നു. ഇല്ല എനിക്കിവളെ രക്ഷിച്ചേ പറ്റൂ......

എന്നാൽ അവൻ ബോധം  മറിഞ്ഞു അച്ഛന്റെ കൈകളിലേക്ക് വീണു.

'എന്നോട് ക്ഷമിക്ക് മകനെ. എനിക്ക് നീയാണ് വലുത്. നീ ഇവരെ രക്ഷിക്കുന്നതിനു കൂട്ട് നിന്നാൽ മരണം നിന്നെ വിട്ടു മാറില്ല  ആ പിതാവിന്റെ മനസ് മന്ത്രിച്ചു. ക്ഷമിക്ക് മകനെ....'

"വിശ്വാ......."

അവൾ അലമുറയിട്ടു...അവർ അവളെ പിടിച്ചു ചരക്കു വണ്ടിയിലേക്ക് ബലമായി കേറ്റി.

"എന്റെ അനിയത്തി എന്റെ വിശ്വ  ഞാൻ ആഗ്രഹിച്ച എന്റെ ജീവിതം എല്ലാം നഷ്ടമായല്ലോ ദൈവമേ...."

അവൾ കിടന്നു അലറി...

ഈ കരച്ചില് കേട്ട് അവൾ നിന്നു...

"എന്റെ ചേച്ചിയുടെ ശബ്‌ദം.... ചേച്ചി....."

"ഇന്ദു... പോവല്ലേ അങ്ങോട്ട്‌....."

രഖു  അവളുടെ പിന്നാലെ ഓടി

നിറക്കണ്ണുകളോടെ അവളാക്കാഴ്ച്ച കണ്ടു. തന്റെ എല്ലാമായ ചേച്ചിയെ അവർ അതാ ബന്ധനസ്ഥയാക്കി കൊണ്ടുപോകുന്നു.

"ഞാൻ പറഞ്ഞില്ലേ രഖു അവൻ ചതിക്കുമെന്ന്"

അവൾ പൊട്ടിയെ പോലെ ചിരിച്ചു.

പെടുന്നനെ ദേഷ്യഭാവം ഉടലെടുത്തു.

"ഇതിനു ഞാൻ പകരം വീട്ടിയിരിക്കും. ഈ

ഇന്ദു ഇതിനു കണക്കു ചോദിച്ചിരിക്കും. വിശ്വ നീ കാത്തിരുന്നോ."

"ഇന്ദു ..... നീയെങ്കിലും രക്ഷപ്പെട് വാ പോകാം എഴുന്നേൽക്ക്...."

"ഹാ പോകാം..............അല്ല പോകുവാ ...........

ചക്രവർത്തിമഠത്തിലേക്കു........അവരെ രക്ഷപ്പെടുത്താൻ ".

രഖു അവളുടെ കണ്ണുകളിലേക്ക് നോക്കി. എന്താണാ ഭാവം പറയാൻ കഴിയുന്നില്ല.എന്തായാലും തന്റെ ഉറ്റ ചങ്ങാതിയെ ഒറ്റക്കാക്കി എവിടേക്കും പോകില്ല എന്ന് അവൻ മനസ്സിൽ ദൃഡ്ഢനിശ്ചയം എടുത്തു.

(തുടരും )