webnovel

തനിച്ച്

ഈ കഥയിൽ പറയുന്നത് കാട്ടിൽ ഒറ്റപ്പെട്ടുപോയ ഒരു പെൺകുട്ടിയുടെ കഥയാണിത്.

______________________________________

ഞാൻ ഉണരുമ്പോൾ എനിക്ക് ചുറ്റും വലിയ വലിയ മരങ്ങൾ. എന്നോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ കാണാനില്ല. ഒരുപക്ഷെ ഇന്നലെ ഉണ്ടായ ആ ഭീകര ശബ്ദം കേട്ട് വഴിതെറ്റി ഓടി വന്നതായിരിക്കാം ഞാനിവിടെ. രാത്രി ഇരുട്ടായതിനാൽ ഞാൻ ഏത് വഴിയാണ് ഇവിടെയെത്തിയതെന്ന് എനിക്കറിയില്ല. എനിക്ക് വളരെ വിശക്കുന്നു, എന്റെ ജാക്കറ്റിലുള്ള ഒരു ചെറിയ കഷണം ചോക്ലേറ്റ് ഞാൻ കഴിച്ചു. എന്റെ വിശപ്പ് മാറിയിട്ടില്ലെങ്കിലും, ഞാൻ എന്റെ സുഹൃത്തുക്കളെ തേടി നടക്കാൻ തുടങ്ങി. ഞാൻ അവരെ തിരയുമ്പോൾ, എന്റെ മനസ്സിൽ മുത്തശ്ശി പറഞ്ഞു തന്ന കാട്ടിലെ ഭയപ്പെടുത്തുന്ന മൃഗങ്ങളെക്കുറിച്ച് ഞാൻ ചിന്തിച്ചു. അല്പം ഭയമായിരുന്നു എങ്കിലും ഞാൻ മുന്നോട്ട് നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഒരു ശബ്ദം കേൾക്കാൻ തുടങ്ങി. ഞാൻ മുന്നോട്ട് പോകുംതോറും ശബ്ദം കൂടി കൂടി വന്നു. അപ്പോൾ ഞാൻ അടുത്തുള്ള ഒരു വലിയ മരത്തിൽ കയറി. മരത്തിൽ ധാരാളം കൊമ്പുകൾ ഉള്ളതിനാൽ എനിക്ക് കയറാൻ എളുപ്പമായിരുന്നു. മരത്തിന്റെ മുകളിൽ കയറിയപ്പോൾ ഞാൻ ഒരു വലിയ പുഴ കണ്ടു.

ഉടൻ തന്നെ ഞാൻ ആ മരത്തിൽ നിന്നും ഇറങ്ങി പുഴയുള്ള ഭാഗത്തേക്ക് ഓടി. ഓടുന്ന  സമയത്ത് എന്റെ  മനസ്സിൽ ഉണ്ടായിരുന്നത് വെള്ളം കുടിച്ചു ദാഹമെങ്കിലും അകറ്റാമെന്നായിരുന്നു. എന്നാൽ അവിടെ എത്തിയപ്പോൾ ഞാൻ കണ്ടത് അഴുക്കു നിറഞ്ഞൊഴുകുന്ന  പുഴയാണ്. എനിക്ക് നല്ല ദാഹം ഉണ്ടായതിനാൽ  ഞാൻ അതൊന്നും വകവെക്കാതെ ആ വെള്ളം കുടിച്ചു. ദാഹം മാറ്റിയ ശേഷം പുഴയുടെ അടുത്തുള്ള മരത്തിൽ ചാരി ഇരുന്നു കൊണ്ട് ഞാൻ അൽപ നേരം ചിന്തിച്ചു. ഈ ജന്മം മുഴുവൻ  ഞാൻ ഈ പുഴയിലെ വെള്ളം കുടിച്ച് ഈ കാട്ടിൽ  കഴിയേണ്ടി വരുമോ? അത് എന്റെ  മനസ്സിൽ ഉത്തരമില്ലാത്ത ഒരു ചോദ്യമായി നിന്നു. അന്ന് രാത്രി ഞാൻ ആ മരക്കൊമ്പിൽ കിടക്കാൻ തീരുമാനിച്ചു. വീഴാതിരിക്കാൻ വേണ്ടി ഞാൻ എന്റെ  കയ്യിൽ ഉണ്ടായിരുന്ന ഒരു ചെറിയ തുണി കഷ്ണം കൊണ്ട് എന്റെ  ശരീരത്തെ ഞാൻ  കൊമ്പിൽ ചേർത്ത് കെട്ടി. എവിടെനിന്നോ വന്ന കാറ്റ് എന്നെ തലോടി ഉറക്കി. ഒരുപാട് കാലങ്ങൾക്കുമുമ്പ് എന്റെ  മുത്തശ്ശി പറഞ്ഞുതന്ന ഒരു ഗുണപാഠകഥ ദൈവം എനിക്ക് സ്വപ്നത്തിൽ കാണിച്ചു തന്നു. ഒരിക്കൽ വഴിതെറ്റിപ്പോയ ഒരു മരം വെട്ടുകാരൻ കഥ. കാട്ടിൽ അകപ്പെട്ടപ്പോൾ മരംവെട്ടുകാരൻ ആദ്യം തിരഞ്ഞത് അടുത്തെവിടെയെങ്കിലും പുഴയുണ്ടോ  എന്നായിരുന്നു. പുഴയുടെ അരികിലൂടെ ആളുകൾ താമസിക്കുന്നുണ്ടാകും. അവരുടെ സഹായത്തോടെ എനിക്ക് എന്റെ വീട്ടിൽ എത്താമെന്ന്  അയാൾക് അറിയാമായിരുന്നു. അയാൾ വിചാരിച്ചത് പോലെ വീട്ടിൽ എത്താൻ സാധിച്ചു. പിറ്റേദിവസം പക്ഷികൾ അവരുടെ മനോഹരമായ ശബ്ദം കൊണ്ട് എന്നെ ഉണർത്തി. ഞാൻ മരത്തിൽ നിന്നും ഇറങ്ങി വെള്ളം കുടിച്ചു ദാഹം അകറ്റിയതിനുശേഷം പുഴയുടെ അരികിലൂടെ വീടുകൾ തിരിഞ്ഞു നടത്തം തുടങ്ങി. അങ്ങനെ ഞാൻ പോകുന്ന നേരത്ത് ഒരു മരത്തിന്റെ മുകളിൽ നിന്നും ഒരു ശബ്ദം കേട്ടു. ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി, പക്ഷേ എനിക്ക് ഒന്നും കാണാൻ സാധിച്ചില്ല. വീണ്ടും ശബ്ദം കേൾക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഒരു ചെടിയുടെ മറവിൽ ഇരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ മരത്തിന്റെ മുകളിൽ നിന്നും എന്തോ ഒന്ന്  താഴേക്കുചാടി. ഇലകൾക്കിടയിലൂടെ നോക്കിയപ്പോൾ ഒരു  കുട്ടി കുരങ്ങിനെ ഞാൻ കണ്ടു. ഞാൻ കുട്ടി കുരങ്ങിന്റെ  മുന്നിലേക്ക് ചാടി, അപ്പോഴേക്കും കുട്ടി കുരങ്ങ് ഭയന്ന് ഓടിയിരുന്നു. അതിന്റെ പുറകെ പോകാൻ നിന്നില്ല. ഞാൻ വീട് അന്വേഷിച്ച് യാത്ര തുടങ്ങി. കുറച്ചുനേരം കഴിഞ്ഞപ്പോൾ എനിക്ക് ക്ഷീണം അനുഭവപ്പെട്ടു. ഞാൻ ഒരു മരത്തിന്റെ തണലിൽ ഇരുന്നു. അധികം വൈകാതെ തന്നെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.  ഒരുപാട് നേരം കഴിയുന്നതിനു മുൻപേ ആരോ എന്നെ ഉണർത്തി. ഞാൻ കണ്ണുതുറന്നു നോക്കുമ്പോൾ എന്റെ മുൻപിൽ മുന്തിരിയും പിടിച്ച് കുട്ടിക്കുരങ്ങൻ. കയ്യിലുണ്ടായിരുന്ന  മുന്തിരി കുട്ടിക്കുരങ്ങൻ എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങി പകുതിയോളം കഴിച്ചു, ബാക്കി കുട്ടി കുരങ്ങനും കൊടുത്തു. നേരം ഇരുട്ടി തുടങ്ങിയിരുന്നു,  രാത്രിയിൽ കണ്ണു കാണാൻ വേണ്ടി കുറച്ച് ചുള്ളികൾ പെറുക്കിയെടുത്തു. ഞാൻ ചെയ്യുന്നത് കണ്ട് കുട്ടിക്കുരങ്ങനും ചുള്ളികൾ പെറുക്കി, കത്തിക്കാനുള്ള രണ്ട് കല്ലുകളും  കൊണ്ടുവന്നു. ഞാൻ അതുകൊണ്ട് തീ ഉണ്ടാക്കി അപ്പോഴേക്കും  കാട് മുഴുവനും ഇരുണ്ടിരുന്നു.  ക്ഷീണിതയായ ഞാൻ അൽപ നേരം ഉറങ്ങാൻ തീരുമാനിച്ചു. അധികം വൈകാതെ തന്നെ കുട്ടിക്കുരങ്ങനെ ഉണർത്തി. കണ്ണുതുറന്നു നോക്കുമ്പോൾ എന്റെ മുന്നിൽ രണ്ട് ആപ്പിൾ. എവിടുന്നാ ഈ  കുട്ടി കുരങ്ങിന്  പഴവർഗ്ഗങ്ങൾ കിട്ടുന്നത് എന്ന് ഞാൻ ആലോചിച്ചു. ഒരുപക്ഷേ പഴവർഗങ്ങൾ ഉള്ളയിടത്ത് ആൾതാമസം ഉണ്ടായിക്കൂടാതിന്നില്ലല്ലോ.

അങ്ങനെയാണെങ്കിൽ അവരുടെ സഹായത്തോടെ എനിക്ക് എന്റെ കൂട്ടുകാരെ കണ്ടെത്താനും സാധിക്കും.

    

                                     തുടരും.