മൂന്നാറൻ മഞ്ഞിനെ വകഞ്ഞുമാറ്റിയൊരാ യാത്ര... Aswin/Abhay/Justin/Sabari/Sharon/Suhaib/Syrin/Vinod വാഗമൺ ലക്ഷ്യം വച്ച് മൂന്നാറിലേക്ക് ഉയർന്ന തണുത്തയാത്രയുടെ തുടക്കം പിഴച്ചതിനുമപ്പുറം ഉന്മാദങ്ങളുടെ.. ഉന്മേഷങ്ങളുടെ.. കൗതുകങ്ങളുടെ.. പുതുപുത്തൻ ലോകമാണാ യാത്ര സമ്മാനിച്ചത്.. ഊന്നുകലിനപ്പുറം കടക്കുമ്പോളെ മഞ്ഞിന്റെ മായാജാലം സമ്മർദ്ധം ചെലുത്തിയിരുന്നു.. വഴിയരികിലെ കാട്ടനുകളുടെ ആശ്രയം മഞ്ഞിൻ സമ്മർദ്ദങ്ങളിൽ നിന്ന് വഴിമാറുവാനുള്ള ഉപാതിയായിരുന്നുവെന്ന് പറയാതെ പറയാം.. കാടിനുള്ളിൽ.. മൂടൽ മഞ്ഞിനെ വകഞ്ഞുമാറ്റി തണുത്ത് വിറച്ചു ചീയപാറയിലെ പാട്ടും.. കൂത്തിനുമൊടുവിൽ അടിമാലിയും കടന്ന് മൂന്നാറിൽ എത്തിയത് രണ്ടു മണിക്ക്.. പാർപ്പിടത്തിനു മുട്ടുണ്ടാകാതെ നോക്കുവാൻ ഗൈഡുകൾക്ക് അറിയാമായിരുന്നു.. ഒറ്റമുറിയിൽ 8 പേർക്കായൊരു ഉഗ്രൻ മുറി മൂന്നാർ ടൗണിൽ തന്നെ.. കലാപരിപാടികൾ കഴിഞ്ഞു രാത്രിയിലെ ഊര് തെണ്ടലും കട്ടനടിയും കഴിഞ്ഞുറങ്ങാൻ കിടന്നപ്പോൾ സമയം നാലരകഴിഞ്ഞിരുന്നു.. അതിരാവിലെ നേരത്തെയെഴുനേക്കണമെന്ന് പതിവ് പല്ലവിക്ക് മാറ്റമുണ്ടായിരുന്നില്ലെങ്കിലും.. പത്തുമണിയായിരുന്നു ഞങ്ങളുടെ 'അതിരാവിലെ'. രാവിലെ എഴുനേറ്റ് മുറി ഒഴിഞ്ഞു കഴിപ്പും കഴിഞ്ഞു.. നേരെ എക്കോ പോയിന്റ്, മാട്ടുപെട്ടി ഡാം, ടോപ് സ്റ്റേഷനും പൈൻ ഫോറെസ്റ്റും, തേയിലത്തോട്ടവുമൊക്കെ കറങ്ങി മൂന്നാറൻ അടിപൊളി പച്ചരി ചോറൂണും കഴിഞ്ഞു നേരെ വന്നു പദ്ധതി പുതുക്കി.. വീണ്ടും മറ്റൊരിടത്ത് (മൂന്നാർ കോളനി) രണ്ടു റൂമുകൾ അടങ്ങുന്ന സ്ഥലത്തേക്ക് തലചായക്കുവാൻ കയറി.. കട്ടനടിയും ചെറുകടിയും.. കഴിഞ്ഞു മുറിയിലെത്തി.. കുലിസയ്മകളും.., രാഷ്ട്രീയ ചർച്ചയും കഴിഞ്ഞു ഉറക്കം തുടങ്ങി.. പതിയുറക്കത്തിൽ എഴുനേറ്റ് ഞങ്ങൾനാലും കട്ടാനായിട്ട് മൂന്നാറൊന്നു കറങ്ങിയെങ്കിലും കറക്കവും, തണുപ്പും മാത്രം ബാക്കിയായി തിരിച്ചെത്തി.. നാലുമറിയാവട്ടെ കാട്ടനടിക്കാൻ കട തുറക്കുമെന്ന് പറഞ്ഞതികമാവും മുമ്പേ ഉറക്കവും കഴിഞ്ഞു നേരം വെളുത്തു... രാവിലെ എഴുനേറ്റപാടെ പനിയുള്ളവന് ഗുളികയും വാങ്ങി എണ്ണയുമടിച്ച് മടങ്ങി.. വരും വഴി മഞ്ഞിൻമായാജാലങ്ങളായിരുന്നു കൂടുതലും.. പള്ളിവാസലിൽ നിർത്തി സംസാരങ്ങളും വിലയിരുത്തലുകൾക്കും ശേഷം കുറേയേറേ വ്യൂ പോയിന്റകളിൽ ഇറങ്ങി.. ചീയപ്പാറയിൽ പത്തുപതിനഞ്ചു മിനിറ്റ് ചിലവഴിച്ചു മാങ്ങയും, കൈതചക്കയും, സോഡാ നാരങ്ങയും താങ്ങി.. ഊന്നുകല്ല് ചാടി തൊടുപുഴ കേറി പാലാ വഴി കോട്ടയം പിടിച്ചു..